സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും ഉയരുന്നു. ഇന്ന് രാവിലെ ഒരു പവൻ സ്വർണത്തിന് 1,10,960 രൂപയായിരുന്ന വില, ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 75 രൂപയും പവന് 600 രൂപയും വർദ്ധിച്ച് 1,11,560 രൂപയിലെത്തി. ഓൾ കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം, ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 1,11,720 രൂപയിലേക്ക് (മെയ് 1) വില വീണ്ടും അടുക്കുകയാണ്. മെയ് 5-ന് വില കുറഞ്ഞ് 1,09,400 രൂപയിൽ എത്തിയെങ്കിലും തൊട്ടുപിന്നാലെ വിപണിയിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നികുതിയും പണിക്കൂലിയും ചേരുമ്പോൾ ജ്വല്ലറികളിൽ നിന്ന് ഒരു പവൻ സ്വർണം വാങ്ങാൻ ഇപ്പോൾ ഈ തുകയേക്കാൾ കൂടുതൽ നൽകേണ്ടി വരും.
സ്വർണ്ണവിലയിൽ കുതിപ്പ്! പവന് 600 രൂപ വർദ്ധിച്ചു
നികുതിയും പണിക്കൂലിയും ചേരുമ്പോൾ ജ്വല്ലറികളിൽ നിന്ന് ഒരു പവൻ സ്വർണം വാങ്ങാൻ ഇപ്പോൾ ഈ തുകയേക്കാൾ കൂടുതൽ നൽകേണ്ടി വരും






