സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വീണ്ടും വർധന രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ (8 ഗ്രാം) സ്വർണത്തിന് 240 രൂപയാണ് വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ വില 91,960 രൂപയായി ഉയർന്നു. ഒരു ഗ്രാം സ്വർണം വാങ്ങാൻ ഇപ്പോൾ 11,495 രൂപ നൽകണം.
ഈ വിലവർധന കാരണം, സ്വർണാഭരണം വാങ്ങുന്ന സാധാരണക്കാർക്ക് ഒരു പവൻ ലഭിക്കുന്നതിന് പണിക്കൂലി ഉൾപ്പെടെ ഒരു ലക്ഷം രൂപയിലധികം മുടക്കേണ്ടി വരും. ആഭരണങ്ങൾക്ക് കുറഞ്ഞത് അഞ്ച് ശതമാനത്തോളം പണിക്കൂലിയായി ഈടാക്കുന്നുണ്ട്. രൂപകൽപനയുടെ സങ്കീർണ്ണത അനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരും. ഇതിനുപുറമെ ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജും കൂടി നൽകേണ്ടിവരുന്നതോടെ, ഒരു പവൻ സ്വർണം വാങ്ങാൻ ഏകദേശം ഒരു ലക്ഷം രൂപ ചെലവ് വരുമെന്ന് ഉറപ്പാണ്. വരും ദിവസങ്ങളിലും സ്വർണവില വർധിക്കാനാണ് സാധ്യതയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.













