സ്വര്‍ണ്ണവിലയില്‍ ഇന്നും വര്‍ദ്ധനവ്; പവന് 440 രൂപ കൂടി

സ്വര്‍ണ്ണവിലയില്‍ ഇന്നും വര്‍ദ്ധനവ്; പവന് 440 രൂപ കൂടി

സംസ്ഥാനത്ത് ഇന്നും സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധനവ്. പവന് 440 രൂപയുടെ വര്‍ദ്ധനവാണ് ഇന്നുണ്ടായത്. ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില 53,640 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 6,983 രൂപയുമായി. കഴിഞ്ഞ ദിവസത്തെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 53,200 രൂപയായിരുന്നു.

ഈ മാസം ആദ്യത്തോടെയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില അര ലക്ഷത്തിന്റെ മുകളില്‍ കടന്നത്. ഏപ്രില്‍ രണ്ടിനാണ് സ്വര്‍ണ്ണവിലയില്‍ താരതമ്യേന കുറവ് സംഭവിച്ചത്. അന്നത്തെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 50,680 രൂപയായിരുന്നു. അതേസമയം, വെളളിവിലയില്‍ വലിയ വ്യത്യാസങ്ങളൊന്നും സംഭവിച്ചിട്ടില്ല.

Top