സ്വർണ്ണത്തിന് വീണ്ടും വില വർദ്ധിച്ചു! തുടർച്ചയായ രണ്ടാം ദിവസവും വർദ്ധന

ഒരു ഗ്രാം സ്വർണ്ണത്തിന് 11,911 രൂപയാണ് ഇന്നത്തെ വില

സ്വർണ്ണത്തിന് വീണ്ടും വില വർദ്ധിച്ചു! തുടർച്ചയായ രണ്ടാം ദിവസവും വർദ്ധന
സ്വർണ്ണത്തിന് വീണ്ടും വില വർദ്ധിച്ചു! തുടർച്ചയായ രണ്ടാം ദിവസവും വർദ്ധന

കൊച്ചി: ആഭ്യന്തര വിപണിയിൽ സ്വർണ്ണവിലയുടെ കുതിപ്പ് ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ നേരിയ വർദ്ധനവുണ്ടായതിന് പിന്നാലെ, ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 8 രൂപയും ഒരു ഗ്രാമിന് 1 രൂപയും കൂടി വർധിച്ചു.

നിലവിലെ വർദ്ധനവോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 95,440 രൂപയായി. ഒരു ഗ്രാം സ്വർണ്ണത്തിന് 11,911 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 95,280 രൂപയായിരുന്നു വില.

സ്വർണ്ണവിലയിലെ ഈ തുടർച്ചയായ കുതിപ്പ് വിപണിയിൽ വലിയ ആകാംഷയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ ട്രെൻഡ് മാറ്റമില്ലാതെ തുടരുകയാണെങ്കിൽ, ഈ മാസാവസാനത്തോടെ സ്വർണ്ണവില ഒരു ലക്ഷം രൂപ എന്ന ചരിത്രപരമായ നിലയിലേക്ക് പോകുമോ എന്നാണ് നിക്ഷേപകരും വ്യാപാരികളും ഉറ്റുനോക്കുന്നത്.

Share Email
Top