സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; ഇന്ന് വിലവര്‍ധന രണ്ടാം തവണ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; ഇന്ന് വിലവര്‍ധന രണ്ടാം തവണ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഇന്ന് രണ്ടാമത്തെ തവണയാണ് വില കൂടുന്നത്. പവന് 200 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,800 രൂപയായി. ഗ്രാമിന് 25 രൂപയാണ് കൂടിയത്.

ഇന്ന് രാവിലെ സ്വര്‍ണവില പവന് 80 രൂപ കൂടി 52,600 രൂപയായിരുന്നു. സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വര്‍ധനയാണ് അടുത്ത ദിവസങ്ങളില്‍ഡ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലെ സ്വര്‍ണത്തിന് പവന് 240 രൂപ കൂടിയിരുന്നു.ആഗോള വിപണയില്‍ സ്വര്‍ണവില വര്‍ധിച്ചതാണ് ഇന്ന് രണ്ടാം തവണയും വില വര്‍ധിക്കാന്‍ കാരണം. രാവിലെ വില നിശ്ചയിക്കുമ്പോള്‍ അന്താരാഷ്ട്ര സ്വര്‍ണവില 2343 ആയിരുന്നത് പിന്നീട് കൂടി 2354 ആയി. ഇതോടെയാണ് സംസ്ഥാനത്ത് വീണ്ടും സ്വര്‍ണത്തിന് വില കൂട്ടിയത്.

Top