സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 80 രൂപ കൂടി

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 80 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 80 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,680 രൂപയായാണ് കൂടിയത്. ഗ്രാമിന് 10 രൂപയും കൂടി. ഗ്രാമിന്റെ വില 6585 രൂപയായാണ് ഉയര്‍ന്നത്.

അതേസമയം, സ്വര്‍ണത്തിന്റെ ഭാവിവിലകളില്‍ കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞിരുന്നു. 400 രൂപയുടെ കുറവാണ് പവന് ഉണ്ടായത്. 52,600 രൂപയായാണ് പവന്റെ വില കുറഞ്ഞത്.

Top