സംസ്ഥാനത്ത് സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് സ്വർണ്ണവില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ദിവസം സ്വർണം പവന് 160 രൂപ ഉയർന്ന് 53,480 രൂപയും ഗ്രാമിന് 20 രൂപ കൂടി 6,685 രൂപയിലുമെത്തിയിരുന്നു. ഈ മാസം പത്തൊൻപതിന് പവൻ വില സർവകാല റെക്കോഡായ 54,520 രൂപയിലെത്തി.

ഇക്കഴിഞ്ഞ 25 ന് വില പവന് 53,000 രൂപയിലേക്ക് താഴുകയും ചെയ്തു. ഈ മാസം ആദ്യം 50,880 രൂപയായിരുന്നു പവൻ വില. ഈ മാസം മാത്രം പവന് മൂവായിരം രൂപയിലേറെ കൂടി. ഒരു പവൻ ആഭരണ രൂപത്തിൽ ലഭിക്കാൻ പത്ത് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജി എസ് ടിയും കൂട്ടിയാൽ 60,000 രൂപയിലേറെ നൽകണം.

2008ലാണ് പവൻ വില 10,000 രൂപ കടക്കുന്നത്. അന്ന് നൂറ് പവന് പത്ത് ലക്ഷം രൂപയായിരുന്നു വില. ഇന്ന് നൂറ് പവന് സ്വർണവില മാത്രം 53,48,000 രൂപ നൽകണം. അന്ന് നൂറ് പവൻ വാങ്ങിയിരുന്ന ആളിന് നിക്ഷേപത്തിൽ 43,48,000 രൂപ മൂല്യ വർധനയുണ്ടായിട്ടുണ്ട്.

Top