സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു

സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ ഗ്രാമിന് 80 രൂപ വര്‍ധിച്ച് 6840 രൂപയും പവന് 640 രൂപ വര്‍ധിച്ച് 54,720 രൂപയുമായിരുന്നു. ഏപ്രില്‍ 19ന് രേഖപ്പെടുത്തിയ ഗ്രാമിന് 6815, പവന് 54,520 രൂപയായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 70 രൂപ വര്‍ധിച്ച് 5700 രൂപയായി.

24 കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 76 ലക്ഷം രൂപയ്ക്കു മുകളിലായി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് (31.1ഗ്രാം) 2414 ഡോളര്‍ ആണ്. സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതാണു വില കൂടാന്‍ കാരണം. വെള്ളി വിലയിലും വര്‍ധനയുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയായി. ഇറക്കുമതി ചെയ്യുന്ന വെള്ളി വില ചരിത്രത്തിലാദ്യമായി കിലോഗ്രാമിന് ഒരു ലക്ഷം രൂപ കടന്നു.

Top