പിറകോട്ടടിച്ച് സ്വർണവില

72016 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്

പിറകോട്ടടിച്ച് സ്വർണവില
പിറകോട്ടടിച്ച് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഒരു പവൻ സ്വർണത്തിന് 24 രൂപയുടെ കുറവാണ് രേഖപ്പടുത്തിയത്. 72000 രൂപയ്ക്ക് മുകളിൽ തന്നെയാണ് സ്വർണവ്യാപാരം നടക്കുന്നത്. 72016 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്.

ഒരു ഗ്രാമിന് 3 രൂപയുടെ നേരിയ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 9002 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. അന്താരാഷ്ട്ര വിപണിയിലെ സ്വർണ വില വർധനവ്, ഡോളറിൻ്റെ മൂല്യത്തിലുള്ള വ്യതിയാനം, പണപ്പെരുപ്പ ആശങ്കകൾ തുടങ്ങിയവയാണ് സ്വർണവിലയിൽ മാറ്റം വരാനുള്ള പ്രധാന കാരണങ്ങൾ.

Share Email
Top