കൊച്ചി: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ വൻ ഇടിവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. 720 രൂപയാണ് ഇന്നലെ ഒരു പവൻ സ്വർണത്തിന് കുത്തനെ കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 57,120 രൂപയായി. ഗ്രാമിന് 90 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത് 7140 രൂപയാണ്.
രണ്ടു ദിവസം കൊണ്ട് സ്വര്‍ണ വിലയില്‍ 1160 രൂപയാണ് കുറഞ്ഞത്. ആഗോള വിപണിയിലെ സ്വർണ വിലയുടെ മാറ്റത്തിന് അനുസരിച്ചാണ് കേരളത്തിലും സ്വർണവിലയിൽ മാറ്റമുണ്ടാകുന്നത്. 56720 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില.