സ്വർണവിലയിൽ ചാഞ്ചാട്ടം! നേരിയ കുറവിന് ശേഷം വർധനവ്; നിക്ഷേപകർ ശ്രദ്ധിക്കുക

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ്

സ്വർണവിലയിൽ ചാഞ്ചാട്ടം! നേരിയ കുറവിന് ശേഷം വർധനവ്; നിക്ഷേപകർ ശ്രദ്ധിക്കുക
സ്വർണവിലയിൽ ചാഞ്ചാട്ടം! നേരിയ കുറവിന് ശേഷം വർധനവ്; നിക്ഷേപകർ ശ്രദ്ധിക്കുക

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധന രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ രണ്ടു നേരമായി കുറഞ്ഞ സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് വീണ്ടും വില വർദ്ധിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ്.

ഇന്ന് ഒരു പവന് (8 ഗ്രാം) 280 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 95,280 രൂപയിലെത്തി. ഒരു ഗ്രാം സ്വർണ്ണത്തിന് (22 കാരറ്റ്) 11,910 രൂപയാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റ് ഒരു ഗ്രാം സ്വർണ്ണത്തിന് 9,745 രൂപയും 24 കാരറ്റ് ഒരു ഗ്രാം സ്വർണ്ണത്തിന് 12,993 രൂപയുമാണ് വില. വെള്ളിവില ഗ്രാമിന് 188 രൂപയിലെത്തി.

Also Read: ആർബിഐ തീരുമാനം ഉടൻ പ്രാബല്യത്തിൽ! ഭവന, വാഹന വായ്പകളുടെ പലിശ കുറയും; റിപ്പോ നിരക്കിൽ 0.25% ഇളവ്

സ്വർണ്ണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫെഡറൽ റിസർവ് ബാങ്ക് ഡിസംബർ പത്തിന് യോഗം ചേർന്ന് പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. പിന്നീട് അങ്ങോട്ടും പലിശ നിരക്ക് കുറയ്ക്കുന്നത് തുടർന്നേക്കുമെന്നാണ് പുതിയ വിവരം. പലിശ നിരക്ക് കുറയുന്നത് ഡോളറിനെ ദുർബലമാക്കുകയും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിൽ നിക്ഷേപം വർധിക്കുകയും ചെയ്യും. ഈ പ്രതീക്ഷയാണ് നിലവിൽ വിപണിയിൽ പ്രതിഫലിക്കുന്നത്.

Share Email
Top