കേരളത്തിൽ സ്വർണവിലയിൽ ഇടിവ്; പവന് കുറഞ്ഞത് 800 രൂപ!

വില ഇനിയും കുതിച്ചുയരുമെന്ന ആശങ്കയ്ക്കിടയിലാണ് ഉപഭോക്താക്കൾക്ക് ആശ്വാസമായി ഈ വിലയിടിവ് ഉണ്ടായിരിക്കുന്നത്

കേരളത്തിൽ സ്വർണവിലയിൽ ഇടിവ്; പവന് കുറഞ്ഞത് 800 രൂപ!
കേരളത്തിൽ സ്വർണവിലയിൽ ഇടിവ്; പവന് കുറഞ്ഞത് 800 രൂപ!

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒറ്റയടിക്ക് പവന് 800 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 1,09,400 രൂപയായി താഴ്ന്നു. കഴിഞ്ഞ ദിവസം 1,10,200 രൂപയായിരുന്നു സ്വർണവില. വില ഇനിയും കുതിച്ചുയരുമെന്ന ആശങ്കയ്ക്കിടയിലാണ് ഉപഭോക്താക്കൾക്ക് ആശ്വാസമായി ഈ വിലയിടിവ് ഉണ്ടായിരിക്കുന്നത്.

നിലവിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,675 രൂപയാണ്. പണിക്കൂലിയും മറ്റ് നികുതികളും കൂടി ചേരുമ്പോൾ ഒരു പവൻ സ്വർണത്തിന് ഏകദേശം 1,26,204 രൂപവരെ നൽകേണ്ടിവരും. അതേസമയം, വിപണിയിൽ ഒരു കിലോഗ്രാം വെള്ളിയുടെ വില 2,34,900 രൂപയായും (ഒരു ഗ്രാമിന് 234.90 രൂപ) തുടരുന്നുണ്ട്.

Share Email
Top