സംസ്ഥാനത്ത് സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നത് ജനങ്ങൾക്ക് നേരിയ ആശ്വാസമാകുന്നു. കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ന് (ജൂൺ 3) 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 14,320 രൂപയിലും പവന് 1,14,560 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂൺ ഒന്നാം തീയതി മുതൽ ഇതേ വിലയിലാണ് സ്വർണ്ണ വിപണി മുന്നോട്ട് പോകുന്നത്. മുൻ ദിവസങ്ങളിലെ ഉയർന്ന നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ പവന്റെ വിലയിൽ വലിയ വർദ്ധനവില്ലാത്തത് ഉപഭോക്താക്കൾക്ക് താൽക്കാലിക ആശ്വാസം നൽകുന്നുണ്ട്. സ്വർണ്ണത്തിന് പിന്നാലെ സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഒരു ഗ്രാം വെള്ളിക്ക് 280 രൂപയും 10 ഗ്രാമിന് 2,800 രൂപയുമാണ് നിലവിലെ നിരക്ക്.
മാറ്റമില്ലാതെ സ്വർണ്ണവില; ആശ്വാസമായി വെള്ളിവിലയും!
ജൂൺ ഒന്നാം തീയതി മുതൽ ഇതേ വിലയിലാണ് സ്വർണ്ണ വിപണി മുന്നോട്ട് പോകുന്നത്






