തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ പവന് 73,880 രൂപയും ഗ്രാമിന് 9,235 രൂപയുമായിരുന്നു. ഇന്നും ആ വിലയിൽ തുടരുകയാണ്. ജൂൺ 20 ലെ സ്വർണവിലയിൽ 200 രൂപയുടെ വർധനവ് ഉണ്ടായിരുന്നു. ശേഷമാണ് സ്വർണ വിലയിൽ ബ്രേക്കിട്ട് നിൽക്കുന്നത്.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.