അനക്കമില്ലാതെ സ്വർണവില

58000 രൂപയ്ക്ക് മുകളിലാണ് സ്വർണ വ്യാപാരം നടക്കുന്നത്

അനക്കമില്ലാതെ സ്വർണവില
അനക്കമില്ലാതെ സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. 58000 രൂപയ്ക്ക് മുകളിലാണ് സ്വർണ വ്യാപാരം നടക്കുന്നത്. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് ഇന്നലെ വർധിച്ചത്. 58400 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്.

ഗ്രാമിന് ഇന്നലെ 15 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7300 രൂപയാണ്. അതേസമയം, 1,320 രൂപയാണ് നാല് ദിവസംകൊണ്ട് സ്വർണത്തിന് വർധിച്ചത്. 2025 തുടങ്ങിയത് മുതൽ സ്വർണ വില കൂടിയും കുറഞ്ഞും കൊണ്ടിരിക്കുകയാണ്.

Share Email
Top