തിരുവനന്തപുരം: ആശ്വാസത്തിന് വകയുണ്ടാകുമോ? സംസ്ഥാനത്ത് സ്വർണവില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. രണ്ട് ദിവസം മുന്നേ വൻ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്. 720 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുത്തനെ കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില 57,120 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത് 7140 രൂപയാണ്.
രണ്ടു ദിവസം കൊണ്ട് സ്വര്‍ണ വിലയില്‍ 1160 രൂപയാണ് കുറഞ്ഞത്. ആഗോള വിപണിയിലെ സ്വർണ വിലയുടെ മാറ്റത്തിന് അനുസരിച്ചാണ് കേരളത്തിലും സ്വർണവിലയിൽ മാറ്റമുണ്ടാകുന്നത്. 56720 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില.