സ്വർണവിലയിൽ തീപ്പൊരി! പവന് ഒറ്റയടിക്ക് 2,360 രൂപ കൂടി

അതേസമയം, സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുന്നു

സ്വർണവിലയിൽ തീപ്പൊരി! പവന് ഒറ്റയടിക്ക് 2,360 രൂപ കൂടി
സ്വർണവിലയിൽ തീപ്പൊരി! പവന് ഒറ്റയടിക്ക് 2,360 രൂപ കൂടി

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 295 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. പവന് ഒറ്റയടിക്ക് 2,360 രൂപ ഉയർന്നതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 1,07,080 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് 13,385 രൂപയാണ് ഇന്നത്തെ വിപണി നിരക്കെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 200 രൂപയിലും 10 ഗ്രാമിന് 2,000 രൂപയിലുമാണ് ഇന്ന് വെള്ളിയുടെ വ്യാപാരം പുരോഗമിക്കുന്നത്.

Share Email
Top