തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കത്തിക്കയറി സ്വർണവില. ഒരു പവൻ സ്വർണത്തിന് 440 രൂപയാണ് ഇന്ന് വർധിച്ചത്. 73040 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 55 രൂപ വർധിച്ച് 9130 രൂപയായി. രണ്ട് ദിവസത്തിനിടെ 850 രൂപയുടെ വർധനവാണ് ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയത്.
അന്താരാഷ്ട്ര വിപണിയിലെ സ്വർണ വില വർധനവ്, ഡോളറിൻ്റെ മൂല്യത്തിലുള്ള വ്യതിയാനം, പണപ്പെരുപ്പ ആശങ്കകൾ തുടങ്ങിയവയാണ് സ്വർണവിലയിൽ മാറ്റം വരാനുള്ള പ്രധാന കാരണങ്ങൾ.