തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോർഡിലേക്ക് കുതിക്കുന്നു. ഒറ്റയടിക്ക് ഗ്രാമിന് 265 രൂപയും പവന് 2,120 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 13,725 രൂപയും ഒരു പവന് 1,09,800 രൂപയുമായി ഉയർന്നു. ഇന്നലെയും സ്വർണവിലയിൽ വലിയ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ രണ്ടുതവണയായി ഗ്രാമിന് ആകെ 260 രൂപയാണ് കൂടിയത്. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിക്ക് 240 രൂപയും 10 ഗ്രാം വെള്ളിക്ക് 2,400 രൂപയുമാണ് ഇന്നത്തെ നിരക്ക്.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)






