സംസ്ഥാനത്ത് തുടർച്ചയായ മൂന്ന് ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന്റെ വില 1,14,480 രൂപയായും, ഒരു ഗ്രാം സ്വർണത്തിന്റെ വില 14,310 രൂപയായും മാറി. ജൂൺ 1 മുതൽ കഴിഞ്ഞ മൂന്ന് ദിവസവും മാറ്റമില്ലാതെ 1,14,560 രൂപയിൽ തുടർന്ന ശേഷമാണ് സ്വർണവിലയിൽ ഈ നേരിയ കുറവുണ്ടായിരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിയുടെ വില 280 രൂപയും 10 ഗ്രാമിന് 2,800 രൂപയുമാണ് ഇന്നത്തെ നിരക്ക്.
മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വർണവില മാറ്റം; സംസ്ഥാനത്തെ ഇന്നത്തെ നിരക്കറിയാം
ജൂൺ 1 മുതൽ കഴിഞ്ഞ മൂന്ന് ദിവസവും മാറ്റമില്ലാതെ 1,14,560 രൂപയിൽ തുടർന്ന ശേഷമാണ് സ്വർണവിലയിൽ ഈ നേരിയ കുറവുണ്ടായിരിക്കുന്നത്






