സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ ; ഗ്രാമിന് 75 രൂപയുടെ വര്‍ധന

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ ; ഗ്രാമിന് 75 രൂപയുടെ വര്‍ധന

ഈ മാസം രണ്ടാം തവണയാണ് സ്വര്‍ണവില റെക്കോര്‍ഡ് സൃഷ്ടിക്കുന്നത്. ഇന്ന് 75 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 6410 രൂപയിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന് വില 600 രൂപ വര്‍ധിച്ച് 51280 രൂപയിലെത്തി. ഇതിന് മുന്‍പ് ഏപ്രില്‍ ഒന്നിനാണ് സ്വര്‍ണവില റെക്കോര്‍ഡിട്ടത്. അന്ന് ഗ്രാമിന് 6,360 രൂപയായിരുന്നു സ്വര്‍ണവില.

ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ 56,000 രൂപ നല്‍കേണ്ടിവരും. അന്താരാഷ്ട്ര സ്വര്‍ണ്ണവില 2285 ഡോളറും ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.38 ലും ആണ്. 24 കാരറ്റ് സ്വര്‍ണ്ണക്കട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 72 ലക്ഷം രൂപയായിട്ടുണ്ട്. അന്താരാഷ്ട്ര സ്വര്‍ണ്ണവില കയറ്റം ഈ നില തുടര്‍ന്നാല്‍ 2300 ഡോളറും കടന്ന് മുന്നോട്ടുപോകാനുള്ള സാധ്യതകളാണ് കാണുന്നത്.

Top