ശബരിമല സ്വർണ്ണപ്പാളി വിവാദത്തില്‍, ആരാണ് തട്ടിപ്പ് നടത്തിയതെന്ന് ദേവസ്വം ബോർഡിൻ്റെ വിജിലൻസ് കണ്ടെത്തുമെന്ന് എൽഡിഎഫ് മുൻ കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. കുറ്റവാളികളെ കണ്ടെത്തി ശക്തമായിട്ടുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല ക്ഷേത്രത്തെ ദുരുപയോഗം ചെയ്യാൻ ആരെയും സർക്കാർ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു വിശ്വാസികൾക്കും തടസ്സം ഉണ്ടാക്കാൻ സർക്കാർ ആഗ്രഹിക്കില്ലെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. ആഗോള അയ്യപ്പ സംഗമത്തെ ലക്ഷ്യമിട്ടുകൊണ്ടാണ് പോറ്റിയെ ഉപയോഗിച്ച് ഹീനമായ കാര്യങ്ങൾ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഗൂഢാലോചനയുണ്ടോ എന്ന കാര്യം കണ്ടെത്തുമെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.
സ്വർണ്ണപ്പാളി വിവാദം! തട്ടിപ്പ് നടത്തിയത് കണ്ടെത്തി ശക്തമായിട്ടുള്ള നടപടി സ്വീകരിക്കും: ഇ പി ജയരാജൻ
കുറ്റവാളികളെ കണ്ടെത്തി ശക്തമായിട്ടുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു






