ഗൂഢാലോചനയിൽ ഗോകുലം ഗോപാലനും റോളുണ്ട്: ശോഭ സുരേന്ദ്രൻ

ഗൂഢാലോചനയിൽ ഗോകുലം ഗോപാലനും റോളുണ്ട്: ശോഭ സുരേന്ദ്രൻ

ഹരിപ്പാട് : താൻ എൽഡിഎഫിൽ പോകുമെന്നത് ദല്ലാൾ നന്ദകുമാറിന്റെ സ്വപ്‌നം മാത്രമാണെന്നും തനിക്കെതിരായ ഗൂഢാലോചനയുടെ ചങ്ങല എവിടെനിന്ന് തുടങ്ങിയെന്ന് കണ്ടുപിടിക്കാനുള്ള ബന്ധം ഉണ്ടെന്നും ശോഭ സുരേന്ദ്രൻ. ഇക്കാര്യത്തിൽ ഇ പി ജയരാജനും ഗോകുലം ഗോപാലനും റോളുണ്ടെന്ന്‌ അവർ പറഞ്ഞു. ഹരിപ്പാട്​ മാധ്യമപ്രവർത്തകരോട്​ പ്രതികരിക്കുകയായിരുന്നു ശോഭ സുരേന്ദ്രൻ. നന്ദകുമാറിനെ ഒരിക്കൽപോലും തള്ളിപ്പറയാൻ ഇ പി ജയരാജൻ തയ്യാറായിട്ടില്ലെന്നും ശോഭ പറഞ്ഞു.ഇ പി ജയരാജനുമായി മൂന്നുതവണ കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്‌.

Top