‘ദൈവത്തിൻ്റെ പ്രിയപ്പെട്ട കുട്ടി’; ജെമീമയ്ക്കെതിരായ വിമർശനങ്ങളിൽ പ്രതികരിച്ച് പേസർ ശിഖ പാണ്ഡെ

ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനലിൽ 127 റൺസോടെ പുറത്താകാതെ നിന്ന ജെമീമയുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് റെക്കോർഡ് റൺ ചേസിൽ വിജയം സമ്മാനിച്ചത്

‘ദൈവത്തിൻ്റെ പ്രിയപ്പെട്ട കുട്ടി’; ജെമീമയ്ക്കെതിരായ വിമർശനങ്ങളിൽ പ്രതികരിച്ച് പേസർ ശിഖ പാണ്ഡെ
‘ദൈവത്തിൻ്റെ പ്രിയപ്പെട്ട കുട്ടി’; ജെമീമയ്ക്കെതിരായ വിമർശനങ്ങളിൽ പ്രതികരിച്ച് പേസർ ശിഖ പാണ്ഡെ

ന്ത്യൻ വനിതാ ക്രിക്കറ്റ് താരം ജെമീമ റോഡ്രിഗസിനെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന ട്രോളുകളോട് കടുത്ത ഭാഷയിൽ പ്രതികരിച്ച് ഇന്ത്യൻ വെറ്ററൻ പേസർ ശിഖ പാണ്ഡെ. വനിതാ ഏകദിന ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനലിൽ ഇന്ത്യയെ വിജയത്തിലെത്തിച്ച സെഞ്ച്വറി പ്രകടനത്തിനുശേഷം ജെമീമ ദൈവത്തിന് നന്ദി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങളും ട്രോളുകളും ഉയർന്നത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഫൈനലിൽ ഇന്ത്യയുടെ വിജയത്തിനുശേഷം ജെമീമയ്ക്ക് വിമർശനങ്ങൾ കൂടി. ഫൈനലിൽ വൺഡൗണായി ഇറങ്ങിയ ജെമീമ 37 പന്തിൽ 24 റൺസെടുത്ത് പുറത്തായതാണ് ട്രോളുകളുടെ ആക്കം കൂട്ടിയത്. ഈ സാഹചര്യത്തിലാണ് ജെമീമയെ പിന്തുണച്ച്, വനിതാ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിൽ ജെമീമയുടെ സഹതാരം കൂടിയായ ശിഖ പാണ്ഡെ രംഗത്തെത്തിയത്.

Also Read: വനിതാ ക്രിക്കറ്റിനെ അപമാനിച്ച് മുൻ മുന്‍ ബിസിസിഐ പ്രസിഡന്‍റ്; പ്രസ്താവന വിവാദത്തിൽ

“വ്യക്തമായി ഇത് കേൾക്കേണ്ടവർക്ക് വേണ്ടിയാണ് ഈ പോസ്റ്റ് ഇടുന്നത്. അതെ, ജെമി ദൈവത്തിൻ്റെ പ്രിയപ്പെട്ട കുട്ടിയാണ്. നിങ്ങൾക്ക് അവരോട് അസൂയയുണ്ടെങ്കിൽ സോറി, ആർക്കും നിങ്ങളെ സഹായിക്കാൻ കഴിയില്ല,” ശിഖ പാണ്ഡെ ‘എക്‌സി’ൽ (മുമ്പ് ട്വിറ്റർ) കുറിച്ചു.

ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനലിൽ 127 റൺസോടെ പുറത്താകാതെ നിന്ന ജെമീമയുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് റെക്കോർഡ് റൺ ചേസിൽ വിജയം സമ്മാനിച്ചത്. ഈ മത്സരശേഷം ജെമീമ വൈകാരികമായി നടത്തിയ പ്രതികരണങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.

Share Email
Top