CMDRF

പോയി ഉയർന്ന പ്രതിഫലമുള്ള നടന്മാരോട് ചോദിക്കൂ’- നിങ്ങൾ അവരോട് ചോദിക്കാത്തത് എന്തുകൊണ്ടാണ് ? -തബു

പോയി ഉയർന്ന പ്രതിഫലമുള്ള നടന്മാരോട് ചോദിക്കൂ’- നിങ്ങൾ അവരോട് ചോദിക്കാത്തത് എന്തുകൊണ്ടാണ് ? -തബു
പോയി ഉയർന്ന പ്രതിഫലമുള്ള നടന്മാരോട് ചോദിക്കൂ’- നിങ്ങൾ അവരോട് ചോദിക്കാത്തത് എന്തുകൊണ്ടാണ് ? -തബു

താരങ്ങൾക്ക് നൽകുന്ന പ്രതിഫലത്തിലെ അസമത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഏറ്റവും കൂടുതൽ നേരിടുന്നത് സ്ത്രീ അഭിനേതാക്കളാണെന്ന് നടി തബു. എന്നാൽ നടന്മാരോടോ അവർക്ക് പ്രതിഫലം നൽകുന്നവരോടോ ഈ വിവേചനത്തെക്കുറിച്ച് മാധ്യമങ്ങൾ ചോദിക്കാറില്ലെന്നും അവരോട് ഇതിനെക്കുറിച്ച് ചോദിക്കാത്തത് എന്താണെന്നും തബു അന്വേഷിച്ചു. ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് സിനിമ മേഖലയിൽ ഇപ്പോഴും നിലനിൽക്കുന്ന പ്രതിഫലത്തിലെ അസമത്വത്തെക്കുറിച്ച് നടി തുറന്ന് സംസാരിച്ചത്.

‘ പ്രതിഫല വിവേചനത്തെ കുറിച്ചുള്ള ചോദ്യങ്ങൾ എപ്പോഴും നേരിടുന്നത് നടിമാരാണ്. എന്ത്കൊണ്ട് മാധ്യപ്രവർത്തകർ എപ്പോഴും ഈ ചോദ്യങ്ങൾ സ്ത്രീകളോട് മാത്രം ചോദിക്കുന്നു ?. നിങ്ങൾക്ക് അറിയാം നടന്മാരെക്കാളും കുറവ് പ്രതിഫലമാണ് സിനിമയിൽ നടിമാർക്ക് ലഭിക്കുന്നതെന്ന്. ഇത് അറിഞ്ഞിട്ടും നിങ്ങൾ എന്തിനാണ് വീണ്ടും ആവർത്തിച്ച് ചോദിക്കുന്നത്. നിങ്ങൾ ഈ ചോദ്യം നടന്മാരോടും അവർക്ക് ഉയർന്ന പ്രതിഫലം നൽകുന്ന ആളുകളോടുമാണ് ചോദിക്കേണ്ടത്. എന്തുകൊണ്ട് ചോദിക്കുന്നില്ല.എന്തുകൊണ്ടാണ് നിങ്ങൾക്ക് കൂടുതൽ പ്രതിഫലം ലഭിക്കുന്നതെന്ന് നടന്മാരോട് ചോദിക്കാത്തത്.- തബു പോഡ്കാസ്റ്റ് അഭിമുഖത്തിൽ മറുപടിയായി പറഞ്ഞു.

അതേസമയം അജയ് ദേവ്ഗൺ നായകനാവുന്ന‘ഔറോൺ മേം കഹാൻ ദം താ’ ആണ് തബുവിന്റെ ഏറ്റവും പുതിയ ചിത്രം. ആഗസ്റ്റ് രണ്ടിനാണ് ചിത്രം തിയറ്ററുകളിലെത്തിയത്. നിലവിൽ പോസിറ്റീവ് പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

Top