തിളക്കമുള്ള ചർമ്മം ഇനി നിങ്ങൾക്കും സ്വന്തം

ഉറങ്ങാൻ കിടക്കുന്നതിനു മുമ്പായി ക്ലെൻസർ ഉപയോഗിച്ച് കഴുകി, മോയ്സ്ച്യുറൈസർ പുരട്ടുന്ന ശീലം നിങ്ങൾക്കും ഉണ്ടോ?

തിളക്കമുള്ള ചർമ്മം ഇനി നിങ്ങൾക്കും സ്വന്തം
തിളക്കമുള്ള ചർമ്മം ഇനി നിങ്ങൾക്കും സ്വന്തം

തിളക്കമുള്ള ചർമ്മം ആഗ്രഹിക്കുന്നവരാണോ? ഉറങ്ങാൻ കിടക്കുന്നതിനു മുമ്പായി ക്ലെൻസർ ഉപയോഗിച്ച് കഴുകി, മോയ്സ്ച്യുറൈസർ പുരട്ടുന്ന ശീലം നിങ്ങൾക്കും ഉണ്ടോ? എങ്കിൽ ഇതുമാത്രം പോര ചർമ്മ കോശങ്ങൾക്ക് പുതുജീവൻ നൽകുന്നതിന് ഫലപ്രദമായ ഫെയ്സ്മാസ്ക്കുകളും ഉപയോഗിക്കണം. വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കുന്ന ഓവർ നൈറ്റ് ഫെയ്സ്മാസ്ക്കുകൾ പരിചയപ്പെടാം.

Also Read: കൈമുട്ടിലെ കറുപ്പ് നിറത്തിന് പരിഹാരം ഇതാ…

ഓട്സ് തേൻ ഫെയ്സ് മാസ്ക്

ഒരു ടേബിൾസ്പൂൺ തേനിലേയ്ക്ക് നന്നായി പൊടിച്ചെടുത്ത ഓട്സ് ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ഉറങ്ങുന്നതിനു മുമ്പായി കട്ടി കുറച്ച് മുഖത്ത് പുരട്ടാം. രാവിലെ ഉണർന്നയുടൻ തണുത്ത വെള്ളത്തിൽ കഴുകി കളയാം.

കറ്റാർവാഴ വെള്ളരി ജെൽ

വെള്ളരി തൊലിയും കുരുവും കളഞ്ഞ് ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കാം. അത് നന്നായി അരച്ച് കറ്റാർവാഴയുടെ ജെല്ലിനൊപ്പം ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടാം. രാവിലെ ഉണർന്നയുടൻ കഴുകി കളയാം.

വാഴപ്പഴം തൈര് ഫെയ്സ്മാസ്ക്

ഒരു പഴുത്ത വാഴപ്പഴത്തിൽ പകുതി ഉടച്ചെടുക്കാം. അതിലേയ്ക്ക് തൈര് ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്തു പുരട്ടി ഉറങ്ങാം. രാവിലെ തണുത്ത വെള്ളത്തിൽ കഴുകി കളയാം.

Share Email
Top