ആഗോള അയ്യപ്പ സംഗമ വിവാദം! പണം തിരിച്ചടച്ചെന്ന് മന്ത്രി വി.എൻ. വാസവൻ

ദേവസ്വം ബോർഡ് മുൻകൂറായി നൽകിയ പണം കൃത്യമായി തിരിച്ചടച്ചിട്ടുണ്ടെന്നും നിയമസഭയിൽ നൽകിയ മറുപടി സത്യമാണെന്നും മന്ത്രി കോട്ടയത്ത് പറഞ്ഞു

ആഗോള അയ്യപ്പ സംഗമ വിവാദം! പണം തിരിച്ചടച്ചെന്ന് മന്ത്രി വി.എൻ. വാസവൻ
ആഗോള അയ്യപ്പ സംഗമ വിവാദം! പണം തിരിച്ചടച്ചെന്ന് മന്ത്രി വി.എൻ. വാസവൻ

ഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് വിവാദത്തിൽ തന്റെ നിലപാട് ആവർത്തിച്ച് ദേവസ്വം മന്ത്രി വി.എൻ. വാസവൻ. ദേവസ്വം ബോർഡ് മുൻകൂറായി നൽകിയ പണം കൃത്യമായി തിരിച്ചടച്ചിട്ടുണ്ടെന്നും നിയമസഭയിൽ നൽകിയ മറുപടി സത്യമാണെന്നും മന്ത്രി കോട്ടയത്ത് പറഞ്ഞു. ശബരിമലയിലെ കൊടിമര നിർമ്മാണവുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം പൂർത്തിയാകുമ്പോൾ കൂടുതൽ കള്ളത്തരങ്ങൾ പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രമേശ് ചെന്നിത്തലയും കെ.സി. വേണുഗോപാലും നടത്തുന്ന പ്രസ്താവനകളിൽ പിന്നീട് അവർക്ക് ജനങ്ങളോട് മാപ്പ് പറയേണ്ടി വരുമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നു എന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രസ്താവനയ്ക്കും മന്ത്രി മറുപടി നൽകി. ഉമ്മൻ ചാണ്ടിയെ ജീവിച്ചിരുന്നപ്പോൾ വേട്ടയാടിയത് തിരുവഞ്ചൂർ ആണെന്നും അത് അദ്ദേഹത്തിന്റെ ഭാര്യ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും വാസവൻ പരിഹസിച്ചു. ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ഫ്ലെക്സ് വെച്ച സംഭവത്തിൽ എൽ.ഡി.എഫിനോ സി.പി.എമ്മിനോ യാതൊരു പങ്കുമില്ലെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് തിരുവഞ്ചൂരിന് ഭൂഷണമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Share Email
Top