ജാപ്പനീസ് ടൂവീലർ ബ്രാൻഡായ സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ, തങ്ങളുടെ ജനപ്രിയ മോഡലുകളായ ജിക്‌സർ , ജിക്‌സർ എസ്.എഫ്. മോട്ടോർസൈക്കിളുകൾക്ക് പുതിയ കളർ ഓപ്ഷനുകൾ നൽകി. ഈ അപ്‌ഡേറ്റ് മോഡലുകൾക്ക് കൂടുതൽ ബോൾഡും സ്പോർട്ടിയറുമായ ലുക്ക് നൽകുന്നു. ഈ മാറ്റങ്ങളെല്ലാം വാഹനങ്ങളുടെ പുറംമോടിയിൽ മാത്രമാണ് വരുത്തിയിട്ടുള്ളത്.
രണ്ട് മോഡലുകളുടെയും എഞ്ചിൻ സംബന്ധമായോ മെക്കാനിക്കൽ സവിശേഷതകളിലോ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. പുതിയ ഡ്യുവൽ-ടോൺ കളർ കോമ്പിനേഷനുകൾ, അതോടൊപ്പം ആകർഷകമായ ആനുകൂല്യങ്ങളും ഉത്സവ ഓഫറുകളും ഈ അപ്‌ഡേറ്റുകളുടെ ഭാഗമായി സുസുക്കി പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: കുഞ്ഞൻ ഇലക്ട്രിക് വിപ്ലവം; ഡാസിയ ഹിപ്സ്റ്റർ
എന്തൊക്കെ മാറ്റങ്ങൾ?
ജിക്‌സർ സീരീസിന് സുസുക്കി നൽകിയ സൗന്ദര്യപരമായ അപ്‌ഡേറ്റുകളുടെ ഭാഗമായി, മോഡലുകളുടെ പുതിയ നിറങ്ങളും വിലയും ഉത്സവ ഓഫറുകളും പ്രഖ്യാപിച്ചു.
ജിക്‌സർ എസ്‌എഫ്- പുതിയ നിറങ്ങളും വിലയും
ഫുൾ-ഫെയേർഡ് മോഡലായ ജിക്‌സർ എസ്‌എഫ് ഇപ്പോൾ രണ്ട് ഡ്യുവൽ-ടോൺ കോമ്പിനേഷനുകളിൽ ലഭ്യമാണ്: മെറ്റാലിക് ഊർട്ട് ഗ്രേ + പേൾ മിറ റെഡ്, ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക് + മെറ്റാലിക് ഊർട്ട് ഗ്രേ. ജിക്‌സർ എസ്.എഫിൻ്റെ എക്സ്-ഷോറൂം വില 1,37,231 രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്.
ജിക്‌സർ നേക്കഡ് – പുതിയ നിറങ്ങളും വിലയും
ജിക്‌സർ നേക്കഡ് മോഡലിന് മൂന്ന് പുതിയ നിറങ്ങൾ ലഭിച്ചു: മെറ്റാലിക് ഊർട്ട് ഗ്രേ + പേൾ മിറ റെഡ്, ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക് + മെറ്റാലിക് ഊർട്ട് ഗ്രേ, മെറ്റാലിക് ട്രൈറ്റൺ ബ്ലൂ + ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക്. ഈ മോഡലിൻ്റെ എക്സ്-ഷോറൂം വില 1,26,421 രൂപയിൽ ആരംഭിക്കുന്നു.






