ഫരീദാബാദിൽ കോച്ചിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന പതിനേഴുകാരിയെ വെടിവെച്ച് യുവാവ്

പരിശീലന ക്ലാസ്സിൽ നിന്ന് മടങ്ങുകയായിരുന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെയാണ് വെടിവെപ്പ് ഉണ്ടായത്.

ഫരീദാബാദിൽ കോച്ചിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന പതിനേഴുകാരിയെ വെടിവെച്ച് യുവാവ്
ഫരീദാബാദിൽ കോച്ചിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന പതിനേഴുകാരിയെ വെടിവെച്ച് യുവാവ്

ഗുഡ്ഗാവ്: ഡൽഹി അതിർത്തിയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെ ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലെ ബല്ലഭ്ഗഡിൽ 17 വയസ്സുള്ള ഒരു പെൺകുട്ടിക്ക് നേരെ ബൈക്ക് യാത്രികൻ വെടിയുതിർത്തു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം ഇന്നലെ വൈകുന്നേരം ബല്ലഭ്ഗഡിലെ ശ്യാം കോളനിയിലാണ് വെടിവയ്പ്പ് നടന്നത്. പരിശീലന ക്ലാസ്സിൽ നിന്ന് മടങ്ങുകയായിരുന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെയാണ് വെടിവെപ്പ് ഉണ്ടായത്.

ജതിൻ മംഗ്ല എന്നയാളാണ് പെൺകുട്ടിയെ പിന്തുടർന്ന് വെടിവെച്ചതെന്നാണ് ലഭിക്കുന്ന വിവരം. ബൈക്കിൽ കാത്തിരുന്ന അക്രമി നടന്നുവന്ന പെൺകുട്ടിക്ക് നേരെയിറങ്ങിച്ചെന്ന് വെടിയുതിർക്കുകയായിരുന്നു. നാടൻ പിസ്റ്റളുപയോഗിച്ച് രണ്ട് പ്രാവശ്യം ഇയാൾ വെടിയുതിർത്തു. സംഭവസ്ഥലത്തുണ്ടായിരുന്നവർ അക്രമിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും അയാൾ ഉടൻ ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.

Share Email
Top