ഗിൽ പടയുടെ കുതിപ്പ്; ഗുജറാത്തിന് 94.9% പ്ലേ ഓഫ് സാധ്യത, ആർസിബിക്ക് ആശങ്കയേറുന്നു

ഗുജറാത്തിന്റെ ഈ വൻ വിജയം മറ്റ് ടീമുകളുടെ പ്ലേ ഓഫ് കണക്കുകൂട്ടലുകളെ സാരമായി ബാധിച്ചിരിക്കുകയാണ്

ഗിൽ പടയുടെ കുതിപ്പ്; ഗുജറാത്തിന് 94.9% പ്ലേ ഓഫ് സാധ്യത, ആർസിബിക്ക് ആശങ്കയേറുന്നു
ഗിൽ പടയുടെ കുതിപ്പ്; ഗുജറാത്തിന് 94.9% പ്ലേ ഓഫ് സാധ്യത, ആർസിബിക്ക് ആശങ്കയേറുന്നു

ൺറൈസേഴ്‌സ് ഹൈദരാബാദിനെ 82 റൺസിന് തകർത്തുവിട്ടതോടെ ഗുജറാത്ത് ടൈറ്റൻസ് പ്ലേ ഓഫ് ഉറപ്പിച്ചു. 12 മത്സരങ്ങളിൽ നിന്ന് 16 പോയിന്റോടെ പട്ടികയിൽ ഒന്നാമതെത്തിയ ശുഭ്മൻ ഗില്ലിനും സംഘത്തിനും ഇപ്പോൾ 94.9% പ്ലേ ഓഫ് സാധ്യതയുണ്ട്. ഗുജറാത്തിന്റെ ഈ വൻ വിജയം മറ്റ് ടീമുകളുടെ പ്ലേ ഓഫ് കണക്കുകൂട്ടലുകളെ സാരമായി ബാധിച്ചിരിക്കുകയാണ്.

ഗുജറാത്തിനോടേറ്റ വലിയ തോൽവി ഹൈദരാബാദിന്റെ സാധ്യതകൾ 80 ശതമാനത്തിൽ നിന്ന് 65.7 ശതമാനത്തിലേക്ക് ഇടിച്ചു. ഗുജറാത്ത് ജയിച്ച് ഒന്നാമതെത്തിയത് രണ്ടാം സ്ഥാനത്തുള്ള ബംഗളൂരുവിന്റെ സാധ്യതകളെയും നേരിയ തോതിൽ ബാധിച്ചു. മുംബൈ ഇന്ത്യൻസും ലക്നൗ സൂപ്പർ ജയന്റ്സും നേരത്തെ തന്നെ പ്ലേ ഓഫ് കാണാതെ പുറത്തായി. കൊൽക്കത്തയുടെ സാധ്യതകൾ 11 ശതമാനമായി കുറഞ്ഞപ്പോൾ, ഡൽഹിക്ക് (1.2%) ഇനി അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ മുന്നേറാനാവൂ. ഗുജറാത്തിന്റെ അടുത്ത ലക്ഷ്യം പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്നിൽ ഫിനിഷ് ചെയ്ത് ആദ്യ ക്വാളിഫയറിന് യോഗ്യത നേടുക എന്നതാണ്. വരും ദിവസങ്ങളിലെ മത്സരങ്ങൾ ചെന്നൈ, പഞ്ചാബ്, രാജസ്ഥാൻ ടീമുകളുടെ ഭാവി തീരുമാനിക്കും.

Share Email
Top