അയ്യാ ഗില്ലി ഡാ; 20 കോടി തൂക്കി ഗില്ലി റീ റിലീസ്

അയ്യാ ഗില്ലി ഡാ; 20 കോടി തൂക്കി ഗില്ലി റീ റിലീസ്

ളപതി വിജയ്യുടെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ഗില്ലി. തൃഷയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ 20-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി റി റീലിസിനെത്തിയപ്പോഴും ആവേശം അടങ്ങുന്നില്ല. തമിഴ്‌നാടിന് പുറമെ കേരളത്തിലും ചിത്രം റീറിലീസ് ചെയ്തു.യുകെ, ഫ്രാന്‍സ്, അയര്‍ലണ്ട് എന്നിവിടങ്ങളിലും റിലീസിനെത്തിയിട്ടുണ്ട്. ഒരു വാരത്തിനുള്ളില്‍ സിനിമ 20 കോടിയിലധികം രൂപ നേടി കഴിഞ്ഞു.

ഇതോടെ തമിഴകത്തെ റീ റിലീസുകളില്‍ 20 കോടി ക്ലബില്‍ ഇടം നേടുന്ന ആദ്യ ചിത്രമായി ഗില്ലി മാറിയിരിക്കുകയാണ്. 320 തിയേറ്ററുകളിലാണ് റിലീസ് ചെയ്തത്. എട്ട് കോടി ബജറ്റിലെത്തിയ ഗില്ലി 50 കോടി ക്ലബ്ബിലെത്തിയ വിജയ്‌യുടെ ആദ്യ സിനിമ കൂടിയായിരുന്നു.ധരണിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തില്‍ പ്രകാശ് രാജ്, ആശിഷ് വിദ്യാര്‍ഥി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിദ്യാസാഗറാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 200 ദിവസത്തിലധികമാണ് ഗില്ലി പ്രദര്‍ശനം നടത്തിയത്. വിജയ് എന്ന നടന്റെ താരമൂല്യം ഉയര്‍ന്നതും ഈ സിനിമയ്ക്ക് ശേഷമാണ്.

Top