കൊമോറോസിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ഘാന 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടി. അൾജീരിയ, ഈജിപ്ത്, മൊറോക്കോ, ടുണീഷ്യ എന്നീ രാജ്യങ്ങൾക്ക് ശേഷം ലോകകപ്പ് യോഗ്യത നേടുന്ന അഞ്ചാമത്തെ ആഫ്രിക്കൻ രാജ്യമാണ് ഘാന.
മത്സരത്തിൻ്റെ രണ്ടാം പകുതിയുടെ തുടക്കത്തിൽ മിഡ്ഫീൽഡർ മുഹമ്മദ് കുഡൂസ് നേടിയ ഏക ഗോളിലാണ് ഘാന കൊമോറോസിനെ തളച്ചത്. 2022-ലെ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിലും രണ്ട് വർഷം മുമ്പ് നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലും ഘാനയെ ഞെട്ടിച്ച ടീമാണ് കൊമോറോസ്.
Also Read: ഐപിഎല്ലിൽ നിന്ന് കോഹ്‌ലി വിരമിക്കുന്നു? ആർസിബിയുടെ വാണിജ്യ കരാർ വേണ്ടെന്ന് വെച്ചു; റിപ്പോർട്ട്
ഈ വിജയത്തോടെ 10 മത്സരങ്ങളിൽ നിന്ന് 25 പോയിന്റുമായി ഗ്രൂപ്പ് ഐ-യിൽ ഘാന ഒന്നാം സ്ഥാനത്തെത്തി. ഇത് അഞ്ചാം തവണയാണ് ഘാന ലോകകപ്പിന് യോഗ്യത നേടുന്നത്. 2010-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ എത്തിയതാണ് അവരുടെ ഏറ്റവും വലിയ നേട്ടം.






