തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിൽ ജോലി ആഗ്രഹിക്കുന്നവർക്കായി പുതിയ അവസരം. കോളേജിലെ റെക്കോർഡിങ് തീയേറ്ററിൽ എൻജിനീയറിംഗ് അസിസ്റ്റന്റിനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബിരുദ യോഗ്യതയുള്ളവർക്കും റെക്കോർഡിങ് സ്റ്റുഡിയോയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കുമാണ് ഈ അവസരം. നിലവിൽ ഒരു ഒഴിവിലേക്കാണ് താൽക്കാലിക നിയമനം നടക്കുന്നത്.
യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി ഫെബ്രുവരി 10-ന് കോളേജിൽ വെച്ച് നേരിട്ടുള്ള അഭിമുഖം നടക്കും. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും മറ്റ് അനുബന്ധ രേഖകളും സഹിതം അന്ന് രാവിലെ 10 മണിക്ക് കോളേജിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർക്ക് 0471 2323027 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.






