കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കി ജര്‍മനി

കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കി ജര്‍മനി

ബെര്‍ലിന്‍: കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കി ജര്‍മ്മനി. ആരോഗ്യ സംഘടനകളുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രതിഷേധങ്ങള്‍ മറികടന്നാണ് ജര്‍മ്മനി തീരുമാനമെടുത്തിരിക്കുന്നത്. നിയമം നടപ്പാക്കിയതിലൂടെ കഞ്ചാവ് നിയമാനുസൃതമാക്കുന്ന യൂറോപ്യന്‍ യൂണിയനിലെ ആദ്യ രാജ്യമായി മാറുകയാണ് ജര്‍മ്മനി.

ബ്ലാക്ക് മാര്‍ക്കറ്റിലൂടെ ലഭിക്കുന്ന മലിനമായ കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കളുടെ എണ്ണത്തിലുണ്ടായ വര്‍ധവുണ്ട്. കഞ്ചാവിന്റെ ഉത്തരവാദിത്തപരമായ ഉപയോഗം സുഗമമാക്കുകയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ജര്‍മ്മന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.18 വയസ്സിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും 25 ഗ്രാം ഉണക്ക കഞ്ചാവ് കൈയില്‍ സൂക്ഷിക്കാനും മൂന്നുവരെ കഞ്ചാവ് ചെടികള്‍ വീട്ടില്‍ വളര്‍ത്താനും പുതിയ നിയമത്തില്‍ അനുമതി നല്‍കുന്നുണ്ട്.യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയും ലക്ഷന്‍ബര്‍ഗും കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കിയതിനു പിന്നാലെയാണ് ജര്‍മ്മനിയുടെ തീരുമാനം. കഞ്ചാവ് നിയമവിധേയമാക്കാനുള്ള ബില്ലിന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ജര്‍മ്മന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്.

Top