അഞ്ചാം കിരീടമെന്ന സ്വപ്നവുമായി ജർമ്മൻ പട കളത്തിലേക്ക്; ക്യുറസവോയെ നേരിടാൻ നാഗൽസ്മാന്റെ കരുത്തുറ്റ നിര!

ഐവറി കോസ്റ്റ്, ഇക്വഡോർ, ക്യുറസവോ എന്നിവർ ഉൾപ്പെടുന്ന ഗ്രൂപ്പ് ഇ-യിലാണ് ജർമ്മനി മത്സരിക്കുന്നത്

അഞ്ചാം കിരീടമെന്ന സ്വപ്നവുമായി ജർമ്മൻ പട കളത്തിലേക്ക്; ക്യുറസവോയെ നേരിടാൻ നാഗൽസ്മാന്റെ കരുത്തുറ്റ നിര!
അഞ്ചാം കിരീടമെന്ന സ്വപ്നവുമായി ജർമ്മൻ പട കളത്തിലേക്ക്; ക്യുറസവോയെ നേരിടാൻ നാഗൽസ്മാന്റെ കരുത്തുറ്റ നിര!

ഞ്ചാം ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് ജർമ്മൻ പട കളത്തിലിറങ്ങുന്നു. 2014-ലെ ചരിത്രവിജയത്തിന് ശേഷം നടന്ന രണ്ട് ലോകകപ്പുകളിലും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായതിന്റെ ക്ഷീണം തീർക്കാനാണ് നാഗൽസ്മാന്റെയും സംഘത്തിന്റെയും വരവ്. ഐവറി കോസ്റ്റ്, ഇക്വഡോർ, ക്യുറസവോ എന്നിവർ ഉൾപ്പെടുന്ന ഗ്രൂപ്പ് ഇ-യിലാണ് ജർമ്മനി മത്സരിക്കുന്നത്. യോഗ്യതാ റൗണ്ടിൽ കളിച്ച ആറിൽ അഞ്ച് മത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തോടെയാണ് ജർമ്മനി ഇത്തവണ ലോകകപ്പിനെത്തുന്നത്.

കോച്ച് നാഗൽസ്മാന് കീഴിൽ കളിച്ച 31 മത്സരങ്ങളിൽ 19 എണ്ണത്തിലും ജയം സ്വന്തമാക്കിയ ജർമ്മനി, 70 ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ വഴങ്ങിയത് 33 എണ്ണം മാത്രമാണ്. പരിചയസമ്പന്നനായ മാനുവൽ നൂയർ തന്നെയായിരിക്കും ഇത്തവണയും ജർമ്മനിയുടെ ഗോൾവല കാക്കുക. പ്രതിരോധത്തിൽ ജോഷ്വാ കിമ്മിച്ചും മധ്യനിരയിൽ അലക്സാണ്ടർ പാവ്‌ലോവിച്ചും കളിയുടെ നിയന്ത്രണം ഏറ്റെടുക്കും. കായ് ഹാവെർട്സ്, ഡെനിസ് ഉൻടാവ്, ജമാൽ മൂസിയാള എന്നിവർ അടങ്ങുന്ന മുന്നേറ്റനിര ഏത് പ്രതിരോധത്തെയും തകർക്കാൻ കെൽപ്പുള്ളവരാണ്.

Also Read:ചിരവൈരികളുടെ പോരാട്ടം; ബർമിങ്ങാം പിച്ചിൽ ഇന്ന് ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ!

ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമെന്ന സവിശേഷതയുമായാണ് ക്യുറസവോ എത്തുന്നത്. സ്വീഡനെയും സ്ലോവേനിയയെയും പോലുള്ള വമ്പൻമാരെ പിന്തള്ളിയാണ് ഇവരുടെ വരവ് എന്നതിനാൽ ക്യുറസവോയെ ഒട്ടും നിസ്സാരമായി കാണാനാകില്ല. ഇന്ന് രാത്രി 10:30-ന് നടക്കുന്ന മത്സരത്തിൽ ജർമ്മനിയുടെ മൂർച്ചയേറിയ ആക്രമണങ്ങളെ എങ്ങനെ ക്യുറസവോ പ്രതിരോധിക്കുന്നു എന്നതായിരിക്കും കളിയുടെ ഗതി നിശ്ചയിക്കുക.

Share Email
Top