ഹൈദരാബാദിൽ ജർമ്മൻ യുവതിക്ക് നേരെ കൂട്ടബലാത്സംഗം

മൂന്ന് പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് യുവതി പൊലീസിന് മൊഴി നൽകി

ഹൈദരാബാദിൽ ജർമ്മൻ യുവതിക്ക് നേരെ കൂട്ടബലാത്സംഗം
ഹൈദരാബാദിൽ ജർമ്മൻ യുവതിക്ക് നേരെ കൂട്ടബലാത്സംഗം

ഹൈദരാബാദ്: ഹൈദരാബാദിൽ വിദേശ വനിതയെ കൂട്ടബലാത്സംഗം ചെയ്തു. ജർമ്മൻ വനിതയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. മീർപേട്ടിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് യുവതിയെ കാറിൽ കയറ്റിക്കൊണ്ട് പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

അതേസമയം യുവതിയെ ആളൊഴി‌ഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയാണ് ലൈംഗികാതിക്രമം നടത്തിയത്. മൂന്ന് പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് യുവതി പൊലീസിന് മൊഴി നൽകി. സംഭവത്തിൽ ഹൈദരാബാദ് പൊലീസ് കേസെടുത്തു.

Share Email
Top