‘ജീനിയസി’ന് പൂട്ടുവീണു; ജോലി വാഗ്ദാന കേസിൽ പ്രതി പിടിയിൽ

പാലാരിവട്ടം ഭാഗത്ത് ജീനിയസ് കണ്‍സള്‍ട്ടന്‍സി എന്ന പേരില്‍ സ്ഥാപനം നടത്തിയിരുന്ന യുവതിയാണ് പൊലീസിന്റെ പിടിയിലായത്

‘ജീനിയസി’ന് പൂട്ടുവീണു; ജോലി വാഗ്ദാന കേസിൽ പ്രതി പിടിയിൽ
‘ജീനിയസി’ന് പൂട്ടുവീണു; ജോലി വാഗ്ദാന കേസിൽ പ്രതി പിടിയിൽ

എറണാകുളം: കൊച്ചിയില്‍ വിദേശ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാ‍ർത്ഥികളിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. പാലാരിവട്ടം ഭാഗത്ത് ജീനിയസ് കണ്‍സള്‍ട്ടന്‍സി എന്ന പേരില്‍ സ്ഥാപനം നടത്തിയിരുന്ന യുവതിയാണ് പൊലീസിന്റെ പിടിയിലായത്. ആലുവ പൂക്കാട്ടുപടി സ്വദേശിയായ തണൽ വീട്ടിൽ സജീന (39 വയസ്സ്) എന്ന യുവതിയാണ് അറസ്റ്റിലായത്. പുത്തൻ കുരിശ്, തൃശ്ശൂ‍ര്‍ സ്വദേശികളായ യുവാക്കളുടെ പരാതിയിൽ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്ത കേസ്സുകളിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സജീനയ്ക്കെതിരെ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി എട്ടോളം ചീറ്റിംഗ് കേസ്സുകള്‍ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Share Email
Top