തൊടുപുഴയിലെ തലമുറമാറ്റം മാതൃകാപരം; സഹോദരനൊപ്പം വോട്ട് രേഖപ്പെടുത്തി താരം

താൻ എൽഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ തള്ളിയ താരം, ഈ ഘട്ടത്തിൽ സജീവ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ താല്പര്യമില്ലെന്നും വ്യക്തമാക്കി

തൊടുപുഴയിലെ തലമുറമാറ്റം മാതൃകാപരം; സഹോദരനൊപ്പം വോട്ട് രേഖപ്പെടുത്തി താരം
തൊടുപുഴയിലെ തലമുറമാറ്റം മാതൃകാപരം; സഹോദരനൊപ്പം വോട്ട് രേഖപ്പെടുത്തി താരം

തൊടുപുഴയിലെ രാഷ്ട്രീയ രംഗത്തെ തലമുറമാറ്റം മാതൃകാപരമാണെന്ന് നടൻ ആസിഫ് അലി അഭിപ്രായപ്പെട്ടു. കുമ്പംകല്ല് ബിടിഎം എൽപി സ്കൂളിൽ സഹോദരൻ അസ്കർ അലിക്കൊപ്പം വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ എൽഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ തള്ളിയ താരം, ഈ ഘട്ടത്തിൽ സജീവ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ താല്പര്യമില്ലെന്നും വ്യക്തമാക്കി. സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ പി.ജെ. ജോസഫ് തന്റെ വീട്ടുകാരെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചിരുന്നുവെന്നും ആസിഫ് അലി വെളിപ്പെടുത്തി.

Share Email
Top