തിരുവനന്തപുരം: ആന എഴുന്നള്ളിപ്പിലെ ദൂരപരിധി പൊതുവായി നിശ്ചയിക്കുന്നതില്‍ അപ്രായോഗികതയുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇക്കാര്യത്തില്‍ തീരുമാനം ജില്ലാതല നിരീക്ഷക സമിതിയ്ക്ക് വിടണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
Also Read: കൊവിഡ് കാലത്ത് മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട്; വീണാ ജോര്‍ജ്
ദൂരപരിധി കണക്കാക്കുമ്പോള്‍ ആനകളുടെ എണ്ണവും സ്ഥലലഭ്യതയും ഉള്‍പ്പെടെയുളളവ പരിഗണിക്കണം. വെടിക്കെട്ട് സ്ഥലവും ആനകള്‍ നില്‍ക്കുന്ന ദൂരവും കണക്കാക്കുന്നതിന് പൊതുമായ മാനദണ്ഡം പ്രായോഗികമല്ല. ജില്ലാ തല സമിതിയുടെ തീരുമാനത്തിന് ഇക്കാര്യവും കൈമാറണം. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.