ഗീതുവിന്റെ സംവിധാനം, അപ്പനും മകനും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടവും മാസ് ആക്ഷനും..! യാഷ് തൂക്കുമോ

വെറും ആക്ഷൻ പടത്തിനപ്പുറം ശക്തമായ വികാരങ്ങളും വൈകാരിക മുഹൂർത്തങ്ങളും കോർത്തിണക്കിയ ഒരു ഗ്യാങ്സ്റ്റർ സാഗയാണ് 'ടോക്സിക്' എന്ന് ട്രെയിലർ വ്യക്തമാക്കുന്നു

ഗീതുവിന്റെ സംവിധാനം, അപ്പനും മകനും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടവും മാസ് ആക്ഷനും..! യാഷ് തൂക്കുമോ
ഗീതുവിന്റെ സംവിധാനം, അപ്പനും മകനും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടവും മാസ് ആക്ഷനും..! യാഷ് തൂക്കുമോ

ലച്ചിത്രലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന റോക്കി ഭായ് യഷിന്റെ പുതിയ ബ്രഹ്മാണ്ഡ ചിത്രം ‘ടോക്സിക്കിന്റെ’ (Toxic: A Fairy Tale for Grown-Ups) ഔദ്യോഗിക ട്രെയിലർ ഒടുവിൽ പുറത്തുവന്നത് വൈറലാവുകയാണ്. ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ യഷിനൊപ്പം നയൻതാര, കിയാര അദ്വാനി, താര സുതാര്യ, രുഗ്മിണി വസന്ത്, ഹുമ ഖുറേഷി തുടങ്ങി വൻതാരനിരയാണ് അണിനിരക്കുന്നത്. മലയാളം, കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലായി ആഗോളതലത്തിൽ ആഗസ്റ്റ് 26-നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

കലാപങ്ങളും അധികാരമോഹവും വഞ്ചനയും പ്രതികാരവും ഒത്തുചേരുന്ന ഒരു വലിയ ലോകത്തിന്റെ നേർക്കാഴ്ചയാണ് ട്രെയിലർ സമ്മാനിക്കുന്നത്. ചിത്രത്തിന്റെ പ്രധാന ആകർഷണം റായ എന്ന അപ്പനും ടിക്കറ്റ് എന്ന മകനും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധവും അവരുടെ തീപാറുന്ന മുഖാമുഖവുമാണ്. ചിത്രത്തിൽ ഈ അപ്പനും മകനും എതിർപക്ഷത്തുള്ള രണ്ട് കഥാപാത്രങ്ങളായി ഇരട്ട വേഷത്തിലാണ് യാഷ്എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.

ALSO READ;തോന്നുന്നതല്ല, വിശ്വസിക്കേണ്ടി വരും! ഭൂമി എത്ര വേഗത്തിലാണ് പായുന്നത്? കണക്കുകൾ നമ്മളും അറിയണം

വെറും ആക്ഷൻ പടത്തിനപ്പുറം ശക്തമായ വികാരങ്ങളും വൈകാരിക മുഹൂർത്തങ്ങളും കോർത്തിണക്കിയ ഒരു ഗ്യാങ്സ്റ്റർ സാഗയാണ് ‘ടോക്സിക്’ എന്ന് ട്രെയിലർ വ്യക്തമാക്കുന്നു. ശക്തമായ കഥാപാത്രങ്ങളുമായി എത്തുന്ന നയൻതാരയും കിയാര അദ്വാനിയുമടക്കമുള്ള മുൻനിര നായികമാരുടെ പ്രകടനവും ചിത്രത്തിന്റെ തിളക്കം കൂട്ടുന്നുണ്ട്.

ദേശീയ പുരസ്കാര ജേതാവായ സംവിധായിക ഗീതു മോഹൻദാസിന്റെ കയ്യൊപ്പ് പതിഞ്ഞ ദൃശ്യവിസ്മയമാണ് ചിത്രത്തിലുടനീളം കാണാൻ കഴിയുന്നത്. ഉയർന്ന നിലവാരത്തിലുള്ള ആക്ഷൻ സീക്വൻസുകളും വിഷ്വൽ എഫക്റ്റുകളും പ്രൊഡക്ഷൻ ഡിസൈനും സിനിമയുടെ ഡാർക്കും റിയലിസ്റ്റുമായ ലോകത്തെ പ്രേക്ഷകർക്ക് മുന്നിൽ അനാവരണം ചെയ്യുന്നു. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഒരേസമയം ഇംഗ്ലീഷിലും കന്നഡയിലുമാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. വമ്പൻ താരനിരയുടെയും സാങ്കേതിക തികവിന്റെയും ബലത്തിൽ തിയേറ്ററുകളിൽ വലിയ തരംഗം സൃഷ്ടിക്കാൻ ഒരുങ്ങുന്ന ‘ടോക്സിക്കിന്റെ’ റിലീസിനായി കണ്ണിമചിമ്മാതെ കാത്തിരിക്കുകയാണ് സിനിമാലോകം.

Share Email
Top