സിഡ്നി: എനിക്ക് ഒരു കളിക്കാരന്റെയും ഭാവിയെക്കുറിച്ച് സംസാരിക്കാന്‍ കഴിയില്ലെന്ന് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. എല്ലാവരും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. എല്ലാവരോടും സത്യസന്ധത പുലര്‍ത്തുക എന്നതാണ് എന്റെ ജോലി. കുറച്ച് കളിക്കാര്‍ക്ക് മാത്രം മുന്‍ഗണന നല്‍കുന്ന രീതി എനിക്കില്ല. അരങ്ങേറ്റം കുറിക്കുന്നവരേയും 100 ടെസ്റ്റ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയവരേയും ഒരുപോലെയാണ് ഞാന്‍ കാണുന്നതെന്ന് ഗംഭീര്‍ പറയുന്നത്.
Also Read: പരമ്പര തോറ്റതിന് പിന്നാലെ പ്രതികരണവുമായി ഗൗതം ഗംഭീർ
ഇന്ത്യന്‍ പരിശീലകന്റെ വാക്കുകള്‍…
”എനിക്ക് ഒരു കളിക്കാരന്റെയും ഭാവിയെക്കുറിച്ച് സംസാരിക്കാന്‍ കഴിയില്ല. അത് അവരാണ് തീരുമാനിക്കേണ്ടത്. അവരിപ്പോഴും റണ്‍സ് കണ്ടെത്താന്‍ ശ്രമിക്കുന്നവരാണ്. അവര്‍ക്ക് ഇപ്പോഴും അഭിനിവേശമുണ്ട്. തിരിച്ചുവരാന്‍ അവര്‍ക്ക് കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട് കൊണ്ടുപോകുന്നത് തുടരുക. അവര്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മികച്ച താല്‍പ്പര്യത്തിനായി ചിന്തിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.” ഗംഭീര്‍ പറഞ്ഞു.
എല്ലാവരും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഗംഭീര്‍ പറയുന്നു. ”എല്ലാവരോടും സത്യസന്ധത പുലര്‍ത്തുക എന്നതാണ് എന്റെ ജോലി. കുറച്ച് കളിക്കാര്‍ക്ക് മാത്രം മുന്‍ഗണന നല്‍കുന്ന രീതി എനിക്കില്ല. അരങ്ങേറ്റം കുറിക്കുന്നവരേയും 100 ടെസ്റ്റ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയവരേയും ഒരുപോലെയാണ് ഞാന്‍ കാണുന്നത്. എല്ലാവരോടും നീതി പുലര്‍ത്തണം. എല്ലാവരും ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ ഞാന്‍ എപ്പോഴും ആഗ്രഹിക്കുന്നു. റെഡ് ബോള്‍ ക്രിക്കറ്റ് കളിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കുക.” ഗംഭീര്‍ കൂട്ടിചേര്‍ത്തു.