തന്റെ തിരിച്ചുവരവിന് കാരണം ഗൗതം ഗംഭീര്‍; സുനില്‍ നരെയ്ന്‍

തന്റെ തിരിച്ചുവരവിന് കാരണം ഗൗതം ഗംഭീര്‍; സുനില്‍ നരെയ്ന്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മറ്റൊരു ബാറ്റിംഗ് വിസ്‌ഫോടനം സൃഷ്ടിച്ചിരിക്കുകയാണ് സുനില്‍ നരെയ്ന്‍. 49 പന്തില്‍ കരിയറിലെ ആദ്യ സെഞ്ച്വറി നരെയ്ന്‍ സ്വന്തമാക്കി. 56 പന്ത് നേരിട്ട് 13 ഫോറും ആറ് സിക്‌സും സഹിതം താരം 109 റണ്‍സെടുത്തു. ഇതാദ്യമായാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഒരു താരം ഈഡന്‍ ഗാര്‍ഡനില്‍ സെഞ്ച്വറി നേടിയത്.

താന്‍ അതൊരു തമാശ മാത്രമായി കരുതി. കാരണം ഏറെക്കാലമായി താന്‍ ഓപ്പണറുടെ റോളില്‍ ഇറങ്ങാറില്ല. ടീമിന് മികച്ച തുടക്കം നല്‍കുകയെന്നത് ഒരു ഓപ്പണറുടെ ചുമതലയാണ്. പിച്ചിലെ സാഹചര്യം എന്തായാലും ഓപ്പണര്‍ നല്ല തുടക്കം നല്‍കണം. ഡോട്ട് ബോളുകള്‍ വരുന്നത് ഒരു താരത്തെ ദുഃഖിപ്പിക്കുമെന്നും നരെയ്ന്‍ വ്യക്തമാക്കി.

ഒരു ഇടവേളയ്ക്ക് ശേഷമാണ് കൊല്‍ക്കത്തയുടെ ഓപ്പണിംഗ് സ്ഥാനത്തേയ്ക്ക് നരെയ്ന്‍ തിരിച്ചെത്തിയത്. പിന്നാലെ തന്റെ തിരിച്ചുവരവിന് കാരണം ഗൗതം ഗംഭീറെന്ന് വ്യക്തമാക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് താരം. ഈ സീസണില്‍ കൊല്‍ക്കത്തയുടെ ഓപ്പണര്‍ താനാകുമെന്ന് ഗംഭീര്‍ ഉറപ്പ് നല്‍കിയെന്ന് നരെയ്ന്‍ പറഞ്ഞു.

Top