തിരുവനന്തപുരം: തലസ്ഥാനത്തെ കുമാരപുരം പൂന്തി റോഡിൽ ഗ്യാസ് പൈപ്പ്‌ലൈനിൽ വൻ ചോർച്ച. റോഡ് നിർമാണ പ്രവർത്തനങ്ങൾക്കായി ജെസിബി ഉപയോഗിച്ച് റോഡിന്റെ വശങ്ങൾ കുഴിക്കുന്നതിനിടെയാണ് പൈപ്പ്‌ലൈൻ പൊട്ടിയത്. പൈപ്പ് പൊട്ടിയ വിവരം അറിഞ്ഞയുടൻ തന്നെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഈ ഭാഗത്തേക്കുള്ള പ്രധാന വാൽവുകളെല്ലാം അധികൃതർ അടിയന്തരമായി അടച്ചു. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്ത് നിലയുറപ്പിച്ച് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചതോടെ വാതകച്ചോർച്ച പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടുണ്ട്.
റോഡ് നിർമാണത്തിനിടെ ജെസിബി തട്ടി ഗ്യാസ് പൈപ്പ്‌ലൈൻ പൊട്ടി; വാൽവുകൾ അടച്ചു
അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്ത് നിലയുറപ്പിച്ച് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചതോടെ വാതകച്ചോർച്ച പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടുണ്ട്






