‘ആദ്യം റായ്ബറേലിയില്‍ നിന്ന് ജയിക്കൂ, ചെറിയൊരു തമാശ’; ഗാരി കാസ്പറോവ്

‘ആദ്യം റായ്ബറേലിയില്‍ നിന്ന് ജയിക്കൂ, ചെറിയൊരു തമാശ’; ഗാരി കാസ്പറോവ്

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ട വിവാദ പോസ്റ്റില്‍ വിശദീകരണവുമായി റഷ്യന്‍ ചെസ് ഇതിഹാസവും മുന്‍ ലോക ചാമ്പ്യനുമായ ഗാരി കാസ്പറോവ്. കോണ്‍ഗ്രസിന്റെ പ്രചാരണ വീഡിയോയില്‍ ഇന്ത്യന്‍ രാഷ്ട്രീയക്കാരില്‍ ഏറ്റവും മികച്ച ചെസ്സ് കളിക്കാരന്‍ താനാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ചെസ് കളിയില്‍ തന്റെ പ്രിയപ്പെട്ട കളിക്കാരന്‍ ഗാരി കാസ്പറോവാണെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയായി കാസ്പറോവിന്റെ പേജില്‍ വന്ന ഒരു കമന്റിന് അദ്ദേഹം നല്‍കിയ മറുപടി വൈറലായിരുന്നു. ഒന്നാം സ്ഥാനത്തിന് വേണ്ടി വെല്ലുവിളിക്കുന്നതിന് മുമ്പ് റായ്ബറേലിയില്‍ ആദ്യം ജയിക്കൂ എന്നായിരുന്നു കാസ്പറോവിന്റെ എക്സിലെ പ്രതികരണം.

താരത്തിന്റെ പ്രതികരണം വൈറലായതോടെ ബിജെപി പ്രവര്‍ത്തകര്‍ ഇത് ഏറ്റെടുത്ത് രാഹുലിനെതിരെ തിരിഞ്ഞിരുന്നു. ഇപ്പോള്‍ കമന്റിന് പ്രതികരണവുമായി കാസ്പറോവ് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ കമന്റ് ഒരു തമാശ മാത്രമായിരുന്നെന്നും അത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആരെയും അനുകൂലിക്കാനോ പ്രതികൂലിക്കാനോ വേണ്ടിയുള്ളതല്ലെന്നും അദ്ദേഹം മറ്റൊരു പോസ്റ്റിലൂടെ വ്യക്തമാക്കി.

Top