നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. തായ് എയർവേസ് വിമാനത്തിൽ ബാങ്കോക്കിൽ നിന്ന് എത്തിയ പഞ്ചാബ് ലുധിയാന സ്വദേശി ബൽവീന്ദർ സിങ്ങിന്റെ പക്കൽ നിന്നാണ് കസ്റ്റംസ് 16 കിലോ കഞ്ചാവ് പിടിച്ചത്.
അതേസമയം കഞ്ചാവ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ബാഗേജിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവരുകയായിരുന്നു. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഇയാളെ അങ്കമാലി കോടതിയിൽ ഹാജരാക്കി. പ്രതിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ബാങ്കോക്കിൽ നിന്ന് കേരളത്തിലേക്ക് വൻതോതിൽ ഹൈബ്രിഡ് കഞ്ചാവ് എത്തുന്നുണ്ട്.