വളാഞ്ചേരിയില്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറി കൂട്ട ബലാത്സംഗം: കേസില്‍ അറസ്റ്റിലായ മൂന്നുപേര്‍ റിമാന്‍ഡില്‍

വളാഞ്ചേരിയില്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറി കൂട്ട ബലാത്സംഗം: കേസില്‍ അറസ്റ്റിലായ മൂന്നുപേര്‍ റിമാന്‍ഡില്‍

വളാഞ്ചേരി: വളാഞ്ചേരിയില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ മൂന്നുപേര്‍ റിമാന്‍ഡില്‍. വളാഞ്ചേരി പീടികപ്പടി സ്വദേശികളായ വെള്ളാട്ടുപടി സുനില്‍ (32), താമിത്തൊടി ശശി (38), പ്രകാശന്‍ (37) എന്നിവരെയാണ് തിരൂര്‍ കോടതി റിമാന്‍ഡ് ചെയ്തത്. സുനില്‍, ശശി എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസിലുള്‍പ്പെട്ട പ്രകാശനെ പാലക്കാടുനിന്നാണ് പിടികൂടിയത്.

ജൂണ്‍ 16നായിരുന്നു കേസിനാസ്പദമായ സംഭവം. ബന്ധുവീട്ടിലെത്തിയ വിവാഹിതയായ യുവതിയെ മദ്യലഹരിയിലായിരുന്ന യുവാക്കള്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറി പീഡിപ്പികുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് അവശനിലയിലായ യുവതി സുഹൃത്തുക്കളോടാണു പീഡനവിവരം പറഞ്ഞത്. സുഹൃത്തുക്കള്‍ പിന്നീട് പൊലീസിനെ അറിയിക്കുകയായിരുന്നു. ആരോഗ്യനില മോശമായ യുവതി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിരൂര്‍ ഡിവൈ.എസ്.പി. പി.പി. ഷംസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. വരുംദിവസങ്ങളില്‍ തിരൂര്‍ മജിസ്ട്രേറ്റിന്റെ അനുമതിയോടെ തിരിച്ചറിയല്‍ പരേഡ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അതിനാല്‍ പ്രതികളെ കാണിക്കുന്നതില്‍ നിയന്ത്രണമുണ്ടെന്നും പോലീസ് പറഞ്ഞു. പിടിയിലായവരെക്കൂടാതെ കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Top