പാലക്കാട് ജില്ലാ കളക്ടറായി ജി പ്രിയങ്ക ചുമതലയേറ്റു

കർണാടക സ്വദേശിയായ പ്രിയങ്ക 2017 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്

പാലക്കാട് ജില്ലാ കളക്ടറായി ജി പ്രിയങ്ക ചുമതലയേറ്റു
പാലക്കാട് ജില്ലാ കളക്ടറായി ജി പ്രിയങ്ക ചുമതലയേറ്റു

തൃശൂർ: പാലക്കാട് ജില്ലാ കളക്ടറായി ജി പ്രിയങ്ക ചുമതലയേറ്റു. കാർഷിക, വ്യവസായ, വിനോദസഞ്ചാര മേഖലകളിൽ ജില്ലയുടെ വളർച്ചയ്‌ക്കൊപ്പം പ്രവർത്തിക്കാൻ താൽപ്പര്യപ്പെടുന്നതായി കളക്ടർ പറഞ്ഞു. ;ഇന്ന് പാലക്കാട് ജില്ലാ കളക്ടറായി ചുമതലയേൽക്കുകയാണ്. വേറിട്ട സംസ്കാരത്തിനും പൈതൃകത്തിനും പേരുകേട്ട കേരളത്തിൻറെ നെല്ലറയാണ് പാലക്കാട്.

പ്രകൃതി രമണീയതയോടൊപ്പം കൃഷിയും വ്യവസായവും വിനോദസഞ്ചാരവും ഊർജ്ജിതമായി തുടരുന്ന ജില്ലയിൽ യാത്ര ആരംഭിക്കുമ്പോൾ, പാലക്കാടൻ ജനതയുടെ പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നു. നമുക്ക് ഒരുമിച്ച്, ശോഭനമായ ഭാവിക്കായി പ്രവർത്തിക്കാം’- കളക്ടർ ഫേസ്ബുക്കിൽ കുറിച്ചു.

Also Read: എഐ എല്ലാ രാജ്യങ്ങളിലും അപകടകരമാണ്: സ്പീക്കർ

കർണാടക സ്വദേശിയായ പ്രിയങ്ക 2017 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. സാമൂഹ്യ നീതി വകുപ്പ് – വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ, കോഴിക്കോട് സബ് കളക്ടർ, എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ എഞ്ചിനീയറിങ് ബിരുദത്തിനു ശേഷം പബ്ലിക് മാനേജ്‌മെന്റിലും പബ്ലിക് അഡ്മിനിസ്‌ട്രേഷനിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

Share Email
Top