ഫ്യൂചര്‍ ഏവിയേഷന്‍ ഫോറം; മേയ് 20 മുതല്‍ റിയാദില്‍

ഫ്യൂചര്‍ ഏവിയേഷന്‍ ഫോറം; മേയ് 20 മുതല്‍ റിയാദില്‍

റിയാദ്: ഫ്യൂചര്‍ ഏവിയേഷന്‍ ഫോറം മൂന്നാം പതിപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന് സൗദി ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ലോജിസ്റ്റിക്‌സ് വകുപ്പ് മന്ത്രി എന്‍ജിനീയര്‍ സാലിഹ് ബിന്‍ നാസര്‍ അല്‍ – ജസ്സര്‍ അറിയിച്ചു. മേയ് 20 മുതല്‍ 22 വരെ റിയാദിലാണ് ഫോറം സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര ഏവിയേഷന്‍ വിദഗ്ധരും എയര്‍ലൈന്‍സ് മേധാവികളും ഉള്‍പ്പെടെ 5000ത്തോളം പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും. വ്യോമയാന, വ്യോമ ഗതാഗത മേഖലയില്‍ സൗദി അറേബ്യയുടെ മുന്‍നിര സ്ഥാനത്തെ അടയാളപ്പെടുത്തുന്നതാണ് റിയാദില്‍ നടക്കുന്ന ഫ്യൂചര്‍ ഏവിയേഷന്‍ ഫോറമെന്ന് മന്ത്രി അല്‍ ജസ്സര്‍ പറഞ്ഞു. റിയാദില്‍ മൂന്നാം തവണയും സമ്മേളനം നടത്തുന്നത് വ്യോമഗതാഗത വ്യവസായത്തെ ശാക്തീകരിക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെയും അന്താരാഷ്ട്രതലത്തില്‍ വ്യോമയാന മേഖലയ്ക്ക് നല്‍കുന്ന സംഭാവനകളെയും സൂചിപ്പിക്കുന്നു. ആഗോളതലത്തില്‍ വ്യോമയാന മേഖലയില്‍ സമാനതകളില്ലാത്ത സാമ്പത്തിക, നിക്ഷേപ അവസരങ്ങളാണ് സൗദി വ്യോമയാന മേഖല വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫ്യൂചര്‍ ഏവിയേഷന്‍ ഫോറം പരിപാടിയുടെ ഒരുക്കം സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന് കീഴില്‍ പുരോഗമിക്കുകയാണ്. വ്യോമയാന മേഖലയിലെ പ്രധാന അന്താരാഷ്ട്ര സമ്മേളനമായി ഫോറം മാറ്റാനാണ് അതോറിറ്റി ഉദ്ദേശിക്കുന്നത്. ആഗോള വ്യോമയാനം, വ്യോമഗതാഗതം, സിവില്‍ ഏവിയേഷന്‍ മേഖലക്കുള്ളിലെ പാരിസ്ഥിതിക സുസ്ഥിരത എന്നിവ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും. സൗദി അറേബ്യയെ മിഡില്‍ ഈസ്റ്റിലെ പ്രധാന ലോജിസ്റ്റിക്സ് ഹബ്ബായി മാറ്റാനും വ്യോമയാന വ്യവസായത്തില്‍ ആ കര്‍ഷക നിക്ഷേപ അന്തരീക്ഷം വളര്‍ത്തിയെടുക്കാനുമുള്ള കാഴ്ചപ്പാടോടെ വ്യോമയാന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തുകയാണ് ഫ്യൂചര്‍ ഏവിയേഷന്‍ ഫോറത്തിലൂടെ ലക്ഷ്യമിടുന്നത്. രാഷ്ട്രത്തലവന്മാര്‍, അന്താരാഷ്ട്ര വിമാനക്കമ്പനികളുടെ സി.ഇ.ഒമാര്‍, നിര്‍മാണ ഭീമന്മാര്‍, എ യര്‍പോര്‍ട്ട് എക്‌സിക്യൂട്ടിവുകള്‍, വ്യവസായ പ്രമുഖര്‍ എന്നിവരുടെ ഒത്തുചേരല്‍ പോയന്റും ഭാവിയില്‍ അന്താരാഷ്ട്ര വ്യോമഗതാഗതത്തിന്റെ പാത നിര്‍വചിക്കുന്ന ചര്‍ച്ചകള്‍ക്കുള്ള വേദിയുമാകും നടക്കാന്‍ പോകുന്ന ഫോറമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top