വൈറ്റ് ഹൗസിൽ നിന്ന് ഫോക്സ് ന്യൂസിലേക്ക്..! ട്രംപിന്റെ മുൻ വക്താവ് കരിയർ മാറ്റുന്നു, പുതിയ ചുമതല നവംബറിൽ

വൈറ്റ് ഹൗസിലെ പ്രവർത്തനവും തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ അനുഭവവും അമേരിക്കൻ രാഷ്ട്രീയത്തെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാട് നൽകുന്നുവെന്ന് ഫോക്സ് ന്യൂസ് മീഡിയ സി.ഇ.ഒ. സൂസൻ സ്കോട്ട് പറഞ്ഞു

വൈറ്റ് ഹൗസിൽ നിന്ന് ഫോക്സ് ന്യൂസിലേക്ക്..! ട്രംപിന്റെ മുൻ വക്താവ് കരിയർ മാറ്റുന്നു, പുതിയ ചുമതല നവംബറിൽ
വൈറ്റ് ഹൗസിൽ നിന്ന് ഫോക്സ് ന്യൂസിലേക്ക്..! ട്രംപിന്റെ മുൻ വക്താവ് കരിയർ മാറ്റുന്നു, പുതിയ ചുമതല നവംബറിൽ

വാഷിങ്ടൺ: വൈറ്റ് ഹൗസിലെ മുൻ പ്രസ് സെക്രട്ടറി കരോളിൻ ലെവിറ്റിന് ഇനി പുതിയ വേദി. 29കാരിയായ ലെവിറ്റ് ഫോക്സ് ന്യൂസിൽ സംഭാവകയായി ചേരുമെന്ന് ചാനൽ പ്രഖ്യാപിച്ചു. നവംബർ മുതൽ ഫോക്സ് ന്യൂസിന്റെ വാർത്താ പരിപാടികളിലും അഭിപ്രായ പരിപാടികളിലും അവർ പ്രത്യക്ഷപ്പെടും. ട്രംപിന്റെ വക്താവെന്ന നിലയിലുള്ള അനുഭവവും തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ പ്രവർത്തനപരിചയവും അമേരിക്കൻ രാഷ്ട്രീയത്തെ അടുത്തറിയാൻ സഹായിക്കുന്നതിനാൽ ലെവിറ്റിന്റെ പുതിയ ചുമതല ശ്രദ്ധേയമാണെന്നാണ് ഫോക്സ് ന്യൂസ് വ്യക്തമാക്കുന്നത്.

ഈ വർഷം ഓഗസ്റ്റിലാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വക്താവെന്ന നിലയിലെ ലെവിറ്റിന്റെ കാലാവധി അവസാനിച്ചത്. വൈറ്റ് ഹൗസ് ചുമതലകൾ അവസാനിച്ചതിന് പിന്നാലെ അവർ വാഷിങ്ടണിൽ നിന്ന് ന്യൂ ഹാംഷെയറിലേക്ക് താമസം മാറ്റിയതായാണ് റിപ്പോർട്ട്. ട്രംപിനൊപ്പം ഔദ്യോഗികമായി പ്രവർത്തിക്കുന്നില്ലെങ്കിലും റിപ്പബ്ലിക്കൻ പാർട്ടിയെയും ട്രംപിനെയും പിന്തുണയ്ക്കുമെന്ന് ലെവിറ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും കഴിയുമെന്നതാണ് പുതിയ ജീവിതക്രമത്തിന്റെ മറ്റൊരു പ്രത്യേകത.

ALSO READ:പലരും പെടും, പാടുപെടും..! മിസൈൽ പരിധി കൂട്ടി ഇറാൻ; പരിധി കൂട്ടിയത് അമേരിക്കൻ താവളങ്ങളുടെ ദൂരം കണക്കാക്കി …

ലെവിറ്റിന് ഭർത്താവ് നിക്കോളാസ് റിച്ചിയോയുമായി രണ്ട് മക്കളുണ്ട്. ന്യൂ ഹാംഷെയർ സ്വദേശിയായ റിയൽ എസ്റ്റേറ്റ് വികസന മേഖലയിലുള്ള റിച്ചിയോയ്ക്ക് ലെവിറ്റിനേക്കാൾ 32 വയസ് കൂടുതലാണ്. ഇവരുടെ ആദ്യ മകൻ 2024 ജൂലൈയിലാണ് ജനിച്ചത്. രണ്ടാമത്തെ കുഞ്ഞായ പെൺകുട്ടി 2026 മേയിൽ ജനിച്ചു. ട്രംപിന്റെ കീഴിൽ പ്രസ് സെക്രട്ടറിയായിരുന്ന ഒരാൾ പിന്നീട് ഫോക്സ് ന്യൂസുമായി ചേരുന്നത് ഇതാദ്യമല്ല. നേരത്തെ കെയ്‌ലി മക്‌എനാനി ഫോക്സ് ന്യൂസിലെ ‘ഹക്കബീ’ പരിപാടിയിൽ നിർമാതാവായി പ്രവർത്തിച്ചിരുന്നു. 2019 മുതൽ 2020 വരെ ദേശീയ പ്രസ് സെക്രട്ടറിയായും 2020 ഒക്ടോബർ മുതൽ 2021 ജനുവരി വരെ മുതിർന്ന ഉപദേഷ്ടാവായും അവർ സേവനമനുഷ്ഠിച്ചിരുന്നു.

വൈറ്റ് ഹൗസിലെ പ്രവർത്തനവും തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ അനുഭവവും അമേരിക്കൻ രാഷ്ട്രീയത്തെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാട് നൽകുന്നുവെന്ന് ഫോക്സ് ന്യൂസ് മീഡിയ സി.ഇ.ഒ. സൂസൻ സ്കോട്ട് പറഞ്ഞു. ഫോക്സ് ന്യൂസ് മീഡിയയുടെ ടീമിന്റെ ഭാഗമായി തുടർന്നും പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായിരുന്ന അനുഭവത്തിൽ നിന്നുള്ള വ്യത്യസ്തമായ കാഴ്ചപ്പാട് പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നും ലെവിറ്റും വ്യക്തമാക്കി. നവംബർ മുതൽ ഫോക്സ് ന്യൂസിലെ പുതിയ ചുമതല ഏറ്റെടുക്കുന്നതോടെ വൈറ്റ് ഹൗസ് വക്താവിൽ നിന്ന് രാഷ്ട്രീയ മാധ്യമപ്രവർത്തനത്തിലേക്കുള്ള ലെവിറ്റിന്റെ മാറ്റമാണ് ശ്രദ്ധ നേടുന്നത്.

Share Email
Top