മലയാളികളുടെ പ്രിയപ്പെട്ട ഔഷധക്കഞ്ഞി മുതൽ മണ്ഡം, പേയ, വിലേപി വരെ; ആരോഗ്യ സംരക്ഷണത്തിന് കഞ്ഞികൾ എങ്ങനെയെല്ലാം സഹായിക്കുന്നു?

ഔഷധങ്ങൾ ചേർത്തുണ്ടാക്കുന്ന കർക്കടകക്കഞ്ഞി വളരെ ആരോഗ്യദായകമാണ്

മലയാളികളുടെ പ്രിയപ്പെട്ട ഔഷധക്കഞ്ഞി മുതൽ മണ്ഡം, പേയ, വിലേപി വരെ; ആരോഗ്യ സംരക്ഷണത്തിന് കഞ്ഞികൾ എങ്ങനെയെല്ലാം സഹായിക്കുന്നു?
മലയാളികളുടെ പ്രിയപ്പെട്ട ഔഷധക്കഞ്ഞി മുതൽ മണ്ഡം, പേയ, വിലേപി വരെ; ആരോഗ്യ സംരക്ഷണത്തിന് കഞ്ഞികൾ എങ്ങനെയെല്ലാം സഹായിക്കുന്നു?

കേരളീയരുടെ പ്രിയപ്പെട്ട ഭക്ഷണമായ കഞ്ഞി, ശരീരത്തിന് ഊർജവും ആരോഗ്യവും നൽകുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. അരിയും വെള്ളവും മുഖ്യ ഘടകങ്ങളായുള്ള കഞ്ഞി ശരീരക്ഷീണം അകറ്റാനും, ദഹനശക്തി വർധിപ്പിക്കാനും, ശരീരത്തിലെ ജലാംശം നിലനിർത്താനും പനി, വയറിളക്കം പോലുള്ള രോഗങ്ങൾ തടയാനും സഹായിക്കുന്നു. ചേരുവകളുടെ അളവിലും പദാർത്ഥങ്ങളിലും വ്യത്യാസം വരുമ്പോൾ പലതരം കഞ്ഞികൾ തയ്യാറാക്കാം.

പ്രധാനപ്പെട്ട കഞ്ഞി വകഭേദങ്ങൾ

മണ്ഡം: അരിയുടെ 14 ഇരട്ടി വെള്ളം ചേർത്തു വേവിച്ചു ചോറില്ലാതെ കഞ്ഞിവെള്ളം മാത്രമെടുക്കുന്നത്. ചുക്കും ഇന്തുപ്പും ചേർത്തു കഴിച്ചാൽ ദഹനശക്തിയും ആരോഗ്യവും ലഭിക്കും.

അഷ്ടഗുണമണ്ഡം: അരിയുടെ എട്ടിരട്ടി വെള്ളത്തിൽ കൊത്തമല്ലി, ചുക്ക്, കുരുമുളക്, തിപ്പലി, ഇന്തുപ്പ്, ചെറുപയർ, അരി എന്നിവ ചേർത്തു വേവിച്ചുണ്ടാക്കുന്നത് ദഹനശക്തിക്കും രക്തവർധനവിനും നല്ലതാണ്.

വാട്യമണ്ഡം: വറുത്തുപൊടിച്ച യവം കഞ്ഞി വെച്ചു ഊറ്റിയെടുക്കുന്ന കഞ്ഞിത്തെളി. തൊണ്ടവേദന, അർശസ് എന്നിവയ്ക്ക് ഇത് ഫലപ്രദമാണ്.

ലാജമണ്ഡം: മലരോ അരിയോ വറുത്ത് വെള്ളം ചേർത്ത് വേവിച്ചെടുക്കുന്ന കഞ്ഞിത്തെളി ഛർദി, വയറിളക്കം, പനി എന്നിവ ഇല്ലാതാക്കും.

പേയ, വിലേപി, യൂഷം: വെള്ളത്തിന്റെയും ചോറിന്റെയും അളവിലുള്ള വ്യത്യാസത്തിനനുസരിച്ച് ശരീരപുഷ്ടിക്കും വണ്ണം കൂട്ടാനും ഇവ സഹായിക്കുന്നു. രോഗാവസ്ഥകളിൽ കട്ടി കുറഞ്ഞ കഞ്ഞിയിൽ തുടങ്ങി ക്രമേണ സാധാരണ ഭക്ഷണത്തിലേക്ക് മാറാം.

Also Read:സുന്ദരനാണ്, അല്പം തടിച്ചതുമാണ്! നീന്താനറിയാത്ത അത്ഭുത തവള; പ്രകൃതിയുടെ അത്ഭുത ജീവി!

കർക്കടകക്കഞ്ഞിയുടെ പ്രാധാന്യം

ഔഷധങ്ങൾ ചേർത്തുണ്ടാക്കുന്ന കർക്കടകക്കഞ്ഞി വളരെ ആരോഗ്യദായകമാണ്. പ്രമേഹം, രക്താതിമർദം, സന്ധിവാതം തുടങ്ങിയവ അകറ്റി ശരീരത്തിന് ശക്തി വീണ്ടെടുക്കാൻ ഇത് സഹായിക്കുന്നു. കർക്കടകമാസത്തിൽ അത്താഴസമയത്ത് പത്തുദിവസം മുതൽ ഒരു മാസം വരെ ഇത് കഴിക്കാവുന്നതാണ്. ഉലുവ, കുത്തരി, ഞവരയരി, കുറുന്തോട്ടി, തഴുതാമ തുടങ്ങിയ വിവിധ ഔഷധച്ചെടികളുടെ വേരുകളും പൊടികളും തേങ്ങാപ്പാലും ചേർത്ത് ഇവ വീടുകളിൽ എളുപ്പത്തിൽ തയ്യാറാക്കാം. ഈ കാലയളവിൽ ലഹരിപദാർത്ഥങ്ങൾ, മത്സ്യമാംസാദികൾ, കഠിനാധ്വാനം എന്നിവ ഒഴിവാക്കുന്നത് പൂർണ്ണ ആരോഗ്യഫലം നൽകും.

Share Email
Top